
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പൊതുവിദ്യാലയമായ മാലൂർ പനമ്പറ്റ ന്യൂ യു പി സ്കൂളിൽ നിന്നും യാത്രയാവുന്ന ഗീത ടീച്ചർക്ക് വിദ്യാർത്ഥികൾ നൽകിയ യാത്രയയപ്പ് അത്രമേൽ വൈകാരികമായി. ഒരു സ്കൂൾ ഒന്നാകെ കണ്ണീരണിഞ്ഞ നിമിഷങ്ങളായിരുന്നു ഗീത ടീച്ചറുടെ യാത്രയയപ്പ്. നെഞ്ച് പൊട്ടിക്കരയുന്ന കുട്ടികളെയാണ് എങ്ങും കാണാനായത്. കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന കുട്ടികളും അവരെ ആശ്വസിപ്പിച്ച് ചേർത്തു നിർത്തുന്ന ടീച്ചറും ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. സ്കൂളിലെ മറ്റ് അധ്യാപകർ അടക്കം കരഞ്ഞു കൊണ്ടാണ് ടീച്ചറെ യാത്രയാക്കുന്നത്. ഗീത ടീച്ചറുടെ യാത്രയയപ്പിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലൊന്നടങ്കം വൈറലാവുകയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ യാത്രയയപ്പ് വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച് രംഗത്തെത്തി.
'പിരിയില്ലൊരു നാളും...
കണ്ണൂർ ജില്ലയിലെ പൊതുവിദ്യാലയമായ മാലൂർ പനമ്പറ്റ ന്യൂ യു പി സ്കൂളിൽ നിന്നും യാത്രയാവുന്ന
ഗീത ടീച്ചർക്ക് വിദ്യാർത്ഥികൾ നൽകിയ യാത്രയയപ്പ്...