ഭീമൻ യന്ത്രവുമായി എത്തിയ വാഹനത്തിന് താമരശ്ശേരി ചുരം കയറാന്‍ അനുമതിയില്ല; തിരിച്ച് പോകും

Published : Sep 10, 2022, 04:23 PM IST
ഭീമൻ യന്ത്രവുമായി എത്തിയ  വാഹനത്തിന് താമരശ്ശേരി ചുരം കയറാന്‍ അനുമതിയില്ല; തിരിച്ച് പോകും

Synopsis

ശരാശരി ഒരു ദിവസം ഭീമൻ വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഓണ സീസണായതോടെ താമരശ്ശേരി ചുരത്തില്‍  കടുത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. 

കോഴിക്കോട്: കർണ്ണാടകയിലെ നഞ്ചകോട്ടേ ഫാക്റ്ററിയിലേക്കുള്ള ഭീമൻ യന്ത്രം കൊണ്ടുപോകുന്ന ടെയിലര്‍ ലോറി താമരശ്ശേരി ചുരം കയറാൻ അനുമതിയില്ല. തുടർന്ന് ഈങ്ങാപ്പുഴയിലെത്തിയ ടെയിലർ ലോറി കൊയിലാണ്ടി, മംഗലാപുരം വഴി മൈസൂരെത്തിക്കുകയാണ് ലക്ഷ്യം ഇന്ന്  അർദ്ധ രാത്രി വാഹനം താമരശ്ശേരി  ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം.

 ശരാശരി ഒരു ദിവസം ഭീമൻ വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഓണ സീസണായതോടെ താമരശ്ശേരി ചുരത്തില്‍  കടുത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. ഭീമന്‍ വാഹനം ചുരം കയറിയാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലക്കുമെന്ന് ചുരം സംരക്ഷണ സമിതി അടക്കമുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ  ഹൈവേ പോലീസ് സ്ഥലത്തെത്തി  വാഹന അധികൃതരുമായി സംസാരിച്ച് ചുരം വഴി ഈ ഭീമന്‍ വാഹനം കടന്നുപോകാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.

ഓരോ മണിക്കൂറിലും നൂറുകണക്കിന് വാഹനങ്ങൾ പ്രവഹിക്കുന്ന താമരശ്ശേരി ചുരത്തിലെ  ഗതാഗതം പൂർണ്ണമായും നിലക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു. ഈ ഭീമൻ വാഹനം ചുരം കയറുമ്പോൾ ആംബുലൻസുകൾക്ക് പോലും പോകാൻ വഴിയില്ലാത്ത സാഹചര്യവും ഉണ്ടാകും. ഇതെല്ലാം കണക്കിലെടുത്താണ് ഭീമൻ വാഹനം തിരുച്ച് വിടാൻ തീരുമാനിക്കുന്നത്.

മകൾ മരുന്നുവാങ്ങാൻ പോയി; നഴ്സ് എത്തിയപ്പോൾ വാതിൽ തുറന്നില്ല, ചവിട്ടി പൊളിച്ചപ്പൊൾ രോഗി തൂങ്ങിമരിച്ച നിലയിൽ

കൊക്കയിൽ 5 പേർ വീണു, ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്, 3 പേർക്ക് പരിക്കുകളില്ല; എത്തിയത് എങ്ങനെ? അന്വേഷണം

കളവിന് കയറാനിരുന്ന വീട്ടില്‍ സിസിടിവിയും , ആകത്ത് ആളുണ്ടെന്നും മനസിലാക്കി; പാലക്കാട് കള്ളന്മാര്‍ ചെയ്തത്.!

'ഇടുക്കിയിലെ 47,000 രൂപ വിലയുള്ള മത്തങ്ങ', ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും എത്തുമെന്ന് ഓണഘോഷ കമ്മിറ്റി

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ