Asianet News MalayalamAsianet News Malayalam

'ഇടുക്കിയിലെ 47,000 രൂപ വിലയുള്ള മത്തങ്ങ', ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും എത്തുമെന്ന് ഓണഘോഷ കമ്മിറ്റി

ഒരു മത്തങ്ങക്ക് വില നാൽപ്പത്തി ഏഴായിരം. വില കേട്ട് ആരും ഞെട്ടണ്ട. ഇടുക്കി ചെമ്മണ്ണാറിൽ നടത്തിയ ഓണാഘോഷത്തിലെ ജനകീയ ലേലത്തിലാണ് അഞ്ച് കിലോ വരുന്ന ഒരു മത്തങ്ങ നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റുപോയത്. 

Onam auction the pumpkin was sold for Rs 47 000
Author
First Published Sep 10, 2022, 4:04 PM IST

ഇടുക്കി: ഒരു മത്തങ്ങക്ക് വില നാൽപ്പത്തി ഏഴായിരം എന്നു കേട്ടാൽ ആരും അത് വിശ്വസിക്കില്ല. ഞങ്ങൾ വിഡ്ഡികളല്ലെന്ന് പറഞ്ഞു പോകും ആരായാലും. പക്ഷെ ഈ വില കേട്ട് ആരും ഞെട്ടാതിരിക്കണ്ട, വാസ്തവമാണ്.  ഇടുക്കി ചെമ്മണ്ണാറിൽ  ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോ വരുന്ന ഒരു മത്തങ്ങ നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റുപോയത്. ഓണ മേളത്തിന്റെ അത്യാവേശത്തിന്റെ കഥ അറിയാം,  സംഘാടകരെ പോലും ഞെട്ടിച്ച ആവേശ ലേലം വിളി ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 

ഒരു മത്തങ്ങക്ക് വില നാൽപ്പത്തിയേഴായിരം രൂപയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ അത് വിശ്വസിച്ചേ പറ്റു. ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിൽ നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റ് പോയത്. 

സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന്‍ കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങാ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായിട്ടാണ്. ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ച് കൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറി ഒടുവിൽ ആരോ സൗജന്യമായി സംഘാടകർക്ക് നൽകിയ മത്തങ്ങ  ചരിത്രത്തിൻ്റെ ഭാഗമായി, നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റു പോയി. 

Read more: സ്കൂൾ വാനിൽ നിന്നിറങ്ങി, പിന്നാലെ പാഞ്ഞടുത്ത് മൂന്ന് നായ്ക്കൾ, രക്ഷപ്പെട്ടത് തനാരിഴയ്ക്ക്- സിസിടിവി വീഡിയോ

ഓണാഘോഷത്തിൻ്റെ ചിലവ് കണ്ടെത്താൻ സമ്മാന കൂപ്പണും സംഭാവനയും പിരിച്ച് നെട്ടോട്ടമോടിയ സംഘാടകരും ഹാപ്പിയായി ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും എത്തുമെന്നാണ് ഇപ്പോൾ മലയോരത്തെ സംസാരം.

Follow Us:
Download App:
  • android
  • ios