
തൃശൂര്‍: തൃശൂരില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. പരക്കെ വ്യാപക മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശമാണ് ഉണ്ടാകുന്നത്. കൃഷിയിടങ്ങള്‍ പലതിലും നാശനഷ്ടമുണ്ടായി. വെള്ളക്കെട്ടും പലയിടത്തും അനുഭവപ്പെട്ടു. നഗരത്തിനടുത്ത പെരിങ്ങാവില്‍ 100 വര്‍ഷം പഴക്കമുള്ള കൂറ്റന്‍മരം കടപുഴകി റോഡിലേക്കു പതിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മരം മുറിച്ചു നീക്കാന്‍ അഗ്നിസുരക്ഷാസേന സമയത്തിന് എത്തിയില്ലെന്നുള്ള പരാതിയും ഉയരുന്നുണ്ട്.
പ്രദേശത്തെ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ എന്‍ എ ഗോപകുമാര്‍, എന്‍ വി രാധിക എന്നിവരും മേയര്‍ എം കെ വര്‍ഗീസും നടപടിയില്‍ പ്രതിഷേധിച്ചു. പിന്നീട് സ്വകാര്യ വ്യക്തിയുടെ ജോലിക്കാരെ നിയോഗിച്ചാണ് വീണ മരം മുറിച്ചുമാറ്റിയത്. ഇതിനു വേണ്ടിവന്ന തുകയും മരം നിന്ന സ്ഥലത്തിന്റെ ഉടമ നല്‍കി. തൃശൂര്‍-ഷൊര്‍ണൂര്‍ പാതയിലാണ് മരം കടപുഴകി വീണത്. തൈക്കാട്ടില്‍ ആട്ടോക്കാരന്‍ ഫ്രാന്‍സിസിന്റെ വീട്ടിലെ മാവാണ് കടപുഴകിയത്.
ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പെരിങ്ങാവ് പൊതുമരാമത്ത് റോഡിലേക്കാണ് മരം വീണത്. പുലര്‍ച്ചെ ഇതുവഴി ആള്‍സഞ്ചാരമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീട്ടില്‍ ആള്‍ താമസമുണ്ടായിരുന്നില്ല. മരം വീണ ഭാഗത്ത് ഓട്ടോസ്റ്റാന്‍ഡും ഉണ്ട്. വിവരമറിഞ്ഞ് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപകുമാറാണ് ആദ്യമെത്തിയത്. തുടര്‍ന്ന് കെഎസ്ഇബി ഉദ്യോസ്ഥരുമെത്തി.
ഫയര്‍ഫോഴ്‌സ് രാവിലെ 10 മണിയോടെയാണ് എത്തിയത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഗതാഗതതടസവും അനുഭവപ്പെട്ടു. മരംമുറിച്ചുമാറ്റിയ ശേഷമാണ് വാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടത്. നേന്ത്രവാഴ കര്‍ഷകര്‍ക്കും കാറ്റ് വന്‍തിരിച്ചടിയായി. പുത്തൂര്‍ ഭാഗത്ത് കായ്ക്കുലകള്‍ ചരിഞ്ഞത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. തൃശൂര്‍ ടൗണ്‍ഹാളിനടുത്ത് താലൂക്ക് ഓഫീസ് പരിസരത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുകളിലേക്ക് മരച്ചില്ല വീണ് ഭാഗികമായി തകര്‍ന്നു. പലയിടത്തും മരച്ചില്ലകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.
ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...