
തിരുവല്ല: ഭാഗവത സപ്താഹയജ്ഞം നടന്നു വന്നിരുന്ന പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലും പരിസരത്തിലും വെള്ളം കയറി. വെള്ളിയാഴ്ച പുലർച്ചയോടെയാണ് ക്ഷേത്രത്തിന് പിൻവശത്തുകൂടി ഒഴുകുന്ന പെരിങ്ങര തോട്ടിൽ നിന്നും ക്ഷേത്ര പരിസരത്തേക്ക് വെള്ളം ഒഴുകിയെത്തിയത്.
ഇതോടെ ക്ഷേത്രത്തിനും യജ്ഞ വേദിക്കും ചുറ്റും ഒരടിയോളം ഉയരത്തിൽ വെള്ളം ഉയർന്നു. സപ്താഹ യജ്ഞത്തിനായി ആഹാരം പാചകം ചെയ്യുന്ന അടുക്കളയും താൽക്കാലികമായി നിർമ്മിച്ച ഊട്ടുപുരയും വെള്ളത്തിൽ മുങ്ങി. 26 മുതൽ അടുത്തമാസം രണ്ടു വരെയാണ് യജ്ഞം നടക്കുന്നത്. വെള്ളം ഉയരുന്ന പശ്ചാത്തലത്തിൽ ഭാഗവത പാരായണം മാത്രമായി സപ്താഹജ്ഞം ചുരുക്കിയതായി ഭാരവാഹികൾ പറഞ്ഞു.