നവീകരിച്ചിട്ടും ഫലമില്ല, ഒറ്റപ്പെയ്ത്തിൽ കുളമായി എറണാകുളം കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡ്; ബുദ്ധിമുട്ടി യാത്രക്കാർ

Published : Jun 09, 2026, 11:32 AM IST
Ernakulam Ksrtc Bus Stand

Synopsis

എറണാകുളം സൗത്ത് കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂക്ഷം. പുലർച്ചെ പെയ്ത മഴയിൽ ബസ് സ്റ്റാൻഡ് കുളമായി. സ്റ്റാൻഡിൽ ബസ് നി‍ർത്തിയിടുന്ന ഭാ​ഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. അടുത്തിടെ ആണ് കോടികൾ മുടക്കി സ്റ്റാൻഡിൻ്റെ നവീകരണം നടത്തിയിരുന്നത്. 

കൊച്ചി: കാലവർഷത്തിൻ്റെ തുടക്കത്തിൽതന്നെ കുളമായി എറണാകുളം സൗത്ത് കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡ്. മഴക്കാലത്തെ നേരിടാൻ വേണ്ടി നവീകരിച്ച ബസ് സ്റ്റാൻഡ് ആണ് പുല‍ർച്ചെ പെയ്ത മഴയിൽ വെള്ളത്തിലായത്. സ്റ്റാൻഡിൽ ബസ് നി‍ർത്തിയിടുന്ന ഭാ​ഗത്ത് വെള്ളക്കെട്ട് രൂക്ഷമായത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കിയെന്ന അധികൃതരുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു.

‍കടലുപോലെ ആണ് വെള്ളക്കെട്ടെന്നും നടക്കാൻ പോലും കഴിയില്ലെന്നും യാത്രക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസ് അപ്പുറത്ത് കൊണ്ടുനി‍ർത്തിയാൽ വെള്ളത്തിൽ ചവിട്ടുക മാത്രമല്ല, നീന്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. കാന വൃത്തിയാക്കാത്തതുകൊണ്ടാകാം വെള്ളക്കെട്ട് ഉണ്ടായതെന്നും മറ്റൊരാളും പറ‍ഞ്ഞു. കോടികൾ ചെലവാക്കിയുള്ള ബസ് സ്റ്റാൻഡിൻ്റെ നവീകരണം തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ ആണ് പൂർത്തിയാക്കിയിരുന്നത്.

പുല‍ച്ചെ പെയ്ത മഴയിൽ ന​ഗരത്തിൻ്റെ മറ്റ് ഭാ​ഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേ‍ർട്ട് തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിടിയിലായ മലയാളി സൈബർ തട്ടിപ്പ് സംഘം 'ടീം ലീഡർ'; ഡോക്ടറിൽ നിന്ന് പണം തട്ടിയത് 'ഭാവി വധു'വായി നടിച്ച്, ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശൂരിൽ മിന്നൽ ചുഴലി, വൻ തേക്കുമരങ്ങളടക്കം കടപുഴകി, സ്കൂൾ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, 3 ഓട്ടോറിക്ഷകളും ഒരു കാറും തകർന്നു