കോടനാട് മേഖലയിൽ കാട്ടാനക്കൂട്ടം; വിരട്ടിയോടിക്കാൻ ശ്രമിച്ചവര്‍ക്കെതിരെ പാഞ്ഞടുത്ത് കാട്ടാനകള്‍

Published : Apr 12, 2023, 02:09 PM ISTUpdated : Apr 12, 2023, 02:12 PM IST
കോടനാട് മേഖലയിൽ കാട്ടാനക്കൂട്ടം; വിരട്ടിയോടിക്കാൻ ശ്രമിച്ചവര്‍ക്കെതിരെ പാഞ്ഞടുത്ത് കാട്ടാനകള്‍

Synopsis

12ഓളം കാടാടനകളാണ് സംഘത്തിലുണ്ടായിരുന്നത്. ആനകളെ വിരട്ടിയോടിക്കാൻ ശ്രമിച്ചുവെങ്കിലും ആളുകൾക്ക് നേരെ കാട്ടാനകള്‍ പാഞ്ഞടുത്തതോടെ ആളുകള്‍ പിന്മാറുകയായിരുന്നു.

കോടനാട്: കോടനാട് മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. കോടനാട് കമ്പറിക്കാടിനടുത്ത് രണ്ടാം പാലം എന്ന സ്ഥലത്താണ് ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. അതിരാവിലെ വരെ ആനക്കൂട്ടം സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ തമ്പടിക്കുകയായിരുന്നു. 12ഓളം കാടാടനകളാണ് സംഘത്തിലുണ്ടായിരുന്നത്. ആനകളെ വിരട്ടിയോടിക്കാൻ ശ്രമിച്ചുവെങ്കിലും ആളുകൾക്ക് നേരെ കാട്ടാനകള്‍ പാഞ്ഞടുത്തതോടെ ആളുകള്‍ പിന്മാറുകയായിരുന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. 

അതേസമയം ഇടുക്കിയില്‍ അരിക്കൊമ്പന്‍റെ പരാക്രമം തുടരുകയാണ്. സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീട് അരിക്കൊമ്പൻ  തകർത്തത് ഇന്നലെയാണ്. കോളനിയിലെ ലീലയുടെ വീടിന്റെ അടുക്കളയും മുൻ വശവും ഇടിച്ചു തകർത്തു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടിയതിനാല്‍ ജീവന്‍ നഷ്ടമായില്ല.

അരിക്കൊമ്പന്‍ വീടിന്‍റെ പിന്‍ഭാഗത്തെ ഭിത്തി തകര്‍ത്ത് വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയെടുത്ത് അരിക്കൊമ്പന്‍ പുറത്തിട്ടു. വീടിനകത്തുണ്ടായിരുന്ന ടിവിയും വീട്ടുപകരണങ്ങളും ആന തകര്‍ത്തു. അതേസമയം അരിക്കൊമ്പന് പിടിപ്പിക്കാനുള്ള സാറ്റലൈറ്റ് കോളര്‍ നല്‍കാന്‍ അസം വനംവകുപ്പ് പച്ചക്കൊടി കാണിച്ചിരുന്നു. സാറ്റലൈറ്റ് കോളര്‍ അസമില്‍ നിന്ന് ഇന്നോ നാളെയോ കേരളത്തിലെക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പുള്ളത്. 

 അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം പതിനേഴാം തിയതി ഹർത്താൽ നടത്താനും ഇന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. അന്നേ ദിവസം നെല്ലിയാമ്പതിയില്‍ മൊത്തം ഹര്‍ത്താല്‍ നടത്താനാണ് തീരുമാനം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ