യുഡിഎഫിന് വൻനേട്ടം; രണ്ട് പഞ്ചായത്തുകളിൽ ഭരണം പിടിച്ചു

Published : Apr 12, 2023, 01:04 PM ISTUpdated : Apr 12, 2023, 01:08 PM IST
യുഡിഎഫിന് വൻനേട്ടം; രണ്ട് പഞ്ചായത്തുകളിൽ ഭരണം പിടിച്ചു

Synopsis

23 അംഗ പഞ്ചായത്തിൽ യുഡിഎഫിന് 12 വോട്ടും എൽഡിഎഫിന് 11 വോട്ടുമാണ് ലഭിച്ചത്. സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കിയായിരുന്നു യുഡിഎഫിന്റെ ജയം. 

കോട്ടയം:  കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലും ഇടുക്കിയിലെ അടിമാലിയിലും  ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. എരുമേലിയിൽ ആഴ്ചകൾക്കു മുൻപ് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. എയ്ഞ്ചൽ വാലി വാർഡിലെ മറിയാമ്മ സണ്ണിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.  23 അംഗ പഞ്ചായത്തിൽ യുഡിഎഫിന് 12 വോട്ടും എൽഡിഎഫിന് 11 വോട്ടുമാണ് ലഭിച്ചത്. സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കിയായിരുന്നു യുഡിഎഫിന്റെ ജയം. 

അടിമാലി പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. സൗമ്യ അനിൽ പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗമായിരുന്ന സൗമ്യ യുഡിഎഫിനൊപ്പം ചേർന്നതോടെയാണ്  ഭരണം ലഭിച്ചത്. യുഡിഎഫ് 11, എൽഡിഎഫ് 10 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 

വിഭവ സമാഹരണമെന്ന് ന്യായം; തദ്ദേശ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി, പ്രതിസന്ധിയിലായി ജനം

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു