കൊച്ചിയിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടു, നടപ്പാതകൾ പോരാ; നഗരത്തിൽ നടപ്പാതകൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Published : Aug 02, 2026, 02:13 PM IST
kochi roads and footpaths

Synopsis

നഗരത്തിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പാതകളുടെ കാര്യത്തിൽ സ്ഥിതി തൃപ്തികരമല്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സംസ്ഥാനത്താകെ നടപ്പാതകളുടെ അവസ്ഥ മോശമാണെന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: നഗരത്തിലെ റോഡുകളോടൊപ്പമുള്ള നടപ്പാതകൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വീണ്ടും നിർദേശം നൽകിയത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സമയം തേടിയ കൊച്ചി കോർപ്പറേഷന് കോടതി അനുമതി നൽകി. ഹർജി ഓഗസ്റ്റ് 20-ലേക്ക് മാറ്റി.

നഗരത്തിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പാതകളുടെ കാര്യത്തിൽ സ്ഥിതി തൃപ്തികരമല്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സംസ്ഥാനത്താകെ നടപ്പാതകളുടെ അവസ്ഥ മോശമാണെന്നും കോടതി നിരീക്ഷിച്ചു. നഗരത്തിൽ നടപ്പാതകൾ ഉറപ്പാക്കണമെന്ന വിഷയത്തിൽ നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷനോട് വിശദീകരണം തേടിയത്. തകർന്ന് കിടക്കുന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങൾ കോർപ്പറേഷന് കൈമാറുമെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂരില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി