ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Published : Aug 02, 2026, 01:24 PM IST
karthik

Synopsis

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരൻ കാർത്തിക് മരിച്ചു.

കോഴിക്കോട്: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ താഴെവരൂണ്ട സജിത്-ജിസ്ന ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കാര്‍ത്തികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ ശ്രമം നടത്തുന്നതിനിടെയാണ് കാര്‍ത്തിക് മരണത്തിന് കീഴടങ്ങിയത്. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: ദ്രുപത്. 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു