ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

Published : Aug 07, 2026, 12:49 AM IST
roji m john

Synopsis

ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി എല്ലാ ഫോറസ്റ്റ് ഡിവിഷനുകളെയും ഉൾപ്പെടുത്തി സംയുക്ത യജ്ഞം സംഘടിപ്പിക്കുമെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു. ആനകളെ ഉൾക്കാടുകളിലേക്ക് തുരത്തുന്നതിനൊപ്പം സോളാർ ഫെൻസിങ്, ട്രെഞ്ചിങ് തുടങ്ങിയ പ്രതിരോധ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.

കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി എല്ലാ ഫോറസ്റ്റ് ഡിവിഷനുകളെയും ഉൾപ്പെടുത്തി സംയുക്ത യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

​വനാതിർത്തി പ്രദേശങ്ങളിൽ മാത്രമല്ല, ജനവാസ കേന്ദ്രങ്ങളിലേക്കും ആനകൾ ഇറങ്ങുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എല്ലാ ഫോറസ്റ്റ് ഡിവിഷനുകളും ഒന്നിച്ച് സംയുക്ത യജ്ഞങ്ങൾ നടത്തണം. ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ ഫലപ്രദമായ രീതിയിൽ സോളാർ ഫെൻസിങ്, ട്രെഞ്ചിങ്, സോളാർ ലൈറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്ന കോൺട്രാക്ടർമാരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നതിനും അവരുടെ ഡെപ്പോസിറ്റ് തുക തിരിച്ചെടുക്കുന്നതിനുമുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം.

വനാതിർത്തിയിലെ അടിക്കാട് വെട്ടുന്നതിനുള്ള നടപടികൾ കൂടുതൽ ജനകീയമായും ജനസൗഹാർദ്ദപരമായിട്ടും നടത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വനം വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിലെ വന്യജീവി-മനുഷ്യ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രശ്നബാധിതമായിട്ടുള്ള നിയോജകമണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താനാണ് യോഗം ചേർന്നത്. ​യോഗത്തിൽ എംഎൽഎമാരായ മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മലയാറ്റൂർ ഡി.എഫ്.ഒ കാർത്തിക് പനീർ, കോതമംഗലം ഡി.എഫ്.ഒ സൂരജ് ബെൻ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി കെ.എ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെൺവേഷം കെട്ടി കൊല്ലാനെത്തിയ സംഭവം: സ്പായിലെ പരിചയം, യുവതി ഭാര്യയ്ക്ക് സ്വകാര്യദൃശ്യങ്ങൾ അയച്ചതോടെ പക
യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്: ഒന്നാം പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും, രണ്ടാം പ്രതി ഒളിവിൽ