വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം, ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Published : Jan 19, 2025, 01:56 PM IST
വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം, ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Synopsis

വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന പരാതിയിലാണ് 44കാരനായ അധ്യാപകൻ അറസ്റ്റിലായത്

കോഴിക്കോട്: കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്. സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സകൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. 

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും അധ്യാപകരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുമായി ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്നമംഗലം പൊലീസ് സ്‌റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനിജിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം, കൊല്ലം സ്വദേശിയായ 48കാരൻ അറസ്റ്റിൽ

മറ്റൊരു സംഭവത്തിൽ കോഴിക്കോട് ജില്ലയില്‍ വിവിധ പോക്‌സോ കേസുകളിലായി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എറണാകുളം മേത്തല സ്വദേശിയും പൂജാരിയുമായ എം സജി (55), ആയഞ്ചേരി സ്വദേശി കുഞ്ഞിസൂപ്പി, തിരുവള്ളൂര്‍ താഴെ തട്ടാറത്ത് ഇബ്രാഹിം (54) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്. അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് സജിക്കെതിരെയുള്ള നടപടി. ദര്‍ശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്രപരിസരത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി നിന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് വടകരയില്‍ എത്തിയത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്