'കാസർഗോഡ് നിന്ന് പണവും ഫോണും', മോഷ്ടിച്ച ബൈക്കിൽ കൊല്ലത്തേക്ക്, കുറ്റിപ്പുറത്ത് വച്ച് അപകടം, 34കാരൻ പിടിയിൽ

Published : Jan 19, 2025, 01:09 PM ISTUpdated : Jan 19, 2025, 01:10 PM IST
'കാസർഗോഡ് നിന്ന് പണവും ഫോണും', മോഷ്ടിച്ച ബൈക്കിൽ കൊല്ലത്തേക്ക്, കുറ്റിപ്പുറത്ത് വച്ച് അപകടം, 34കാരൻ പിടിയിൽ

Synopsis

കുറ്റിപ്പുറം പള്ളിപ്പടിയില്‍ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത. ബൈക്ക് നമ്പർ പരിശോധിച്ചപ്പോൾ സംശയം. ചോദ്യം ചെയ്യലിൽ കുടുങ്ങിയത് കൊല്ലത്തെ മോഷ്ടാവ്  

മലപ്പുറം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണക്കഥ. കൊല്ലം പട്ടത്താനം വായാലില്‍ത്തോപ്പ് നദീര്‍ഷാന്‍ (34) ആണ് കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പള്ളിപ്പടിയില്‍ വച്ചാണ് നദീര്‍ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക്, കാറുമായി കൂട്ടിയിടിച്ചത്. 

പരിക്കേറ്റ നദീര്‍ഷാനെ നാട്ടുകാര്‍ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് മോഷണം വിവരങ്ങള്‍ അറിയുന്നത്. കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച നദീര്‍ഷാന്‍ പിന്നീട് ബൈക്കും മോഷ്ടിച്ചതിന് ശേഷം കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. സിഐ കെ. നൗഫലിന്‍റെ നിര്‍ദേശ പ്രകാരം എസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിപിൻ സേതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

'പനിയും ചുമയും ശ്വാസം മുട്ടും', 1 വയസുകാരിയുടെ ശ്വാസനാളിയിൽ നിന്ന് നീക്കിയത് എൽഇഡി ബൾബ്

സമാനമായ മറ്റൊരു കേസിൽ വയനാട് തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ രണ്ട് പേര്‍ ഇന്നലെ പൊലീസ് പിടിയിലായിരുന്നു. പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ