ഹൈവേ പൊലീസ് വാഹനം നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറി അപകടം; 3 പൊലീസുകാർക്ക് പരിക്ക്

Published : Nov 04, 2025, 09:42 AM IST
highway police vehicle accident

Synopsis

കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 3 പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.

കോട്ടയം: കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 3 പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എസ് ഐ നൗഷാദ്, സിവിൽ പൊലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. സെബിന്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ ആശുപത്രിയിലെത്തിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു