അടിമുടി പൊലീസ് ലുക്ക്, കേന്ദ്ര ഏജൻസിയുടെ ബോർഡ്, പെപ്പർ സ്പ്രേയടക്കമുള്ള ടൂൾസ്; ഹൈവേ കവർച്ചാ സംഘം പിടിയിൽ

Published : Feb 23, 2025, 03:19 PM ISTUpdated : Feb 23, 2025, 03:38 PM IST
അടിമുടി പൊലീസ് ലുക്ക്, കേന്ദ്ര ഏജൻസിയുടെ ബോർഡ്, പെപ്പർ സ്പ്രേയടക്കമുള്ള ടൂൾസ്; ഹൈവേ കവർച്ചാ സംഘം പിടിയിൽ

Synopsis

പാലക്കാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയിൽ. പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗം സംഘം പിടിയിലായത്. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയിൽ കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടെത്തിയത്.

പാലക്കാട്: പാലക്കാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയിൽ. പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗം സംഘം പിടിയിലായത്. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയിൽ കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്ണു രാജ്, കണ്ണൂർ കാടാച്ചി സ്വദേശി പ്രജേഷ്, കൂത്തുപറമ്പ് സ്വദേശി  ഷിജിൻ ,ആലപ്പുഴ  കായംകുളം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്.

കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടാണ് സംഘം സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നയതിനെ തുടര്‍ന്ന് കസബ പൊലീസും വാളയാര്‍ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാര്‍ഡുകളും വ്യാജ നമ്പര്‍ പ്ലേറ്റുകളുമടക്കം കണ്ടെടുത്തു. നാഷണൽ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ബോര്‍ഡ് വെച്ച ഇന്നോവ കാറിലാണ് സംഘമെത്തിയത്.

ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറടക്കം രണ്ടു പേരാണ് രക്ഷപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും വരുന്ന കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് പിന്നിൽ മറ്റു സംഘങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. കാറിന് മുന്നിലും പിന്നിലും നാഷണൽ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ബോര്‍ഡ് പതിപ്പിച്ചിരുന്നു. കാറിൽ നിന്ന് പെപ്പര്‍ സ്പ്രേ, കട്ടിങ് പ്ലെയര്‍ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

അവഗണനയിലെ കടുത്ത അതൃപ്തിക്കപ്പുറം ഉന്നത ലക്ഷ്യങ്ങള്‍ പരസ്യമാക്കി തരൂര്‍; വെട്ടിലായി സംസ്ഥാന കോൺഗ്രസ് നേതൃത്വം

 

PREV
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി