തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Published : Feb 23, 2025, 03:07 PM ISTUpdated : Feb 23, 2025, 07:35 PM IST
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയകുമാരി എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയകുമാരി എന്നിവരാണ് മരിച്ചത്. ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 

ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത്. ഇതേ മുറിയിൽ തന്നെയാണ് ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ കുറച്ചു കാലമായി അസുഖബാധിതയാണ്. പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ടു മക്കളും ഇവര്‍ക്കുണ്ട്. ഇതിൽ ഒരു മകന്‍റെ ഭാര്യ വീട്ടിൽ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
 

അവഗണനയിലെ കടുത്ത അതൃപ്തിക്കപ്പുറം ഉന്നത ലക്ഷ്യങ്ങള്‍ പരസ്യമാക്കി തരൂര്‍; വെട്ടിലായി സംസ്ഥാന കോൺഗ്രസ് നേതൃത്വം

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു