'അമിത നികുതി ഭാരമുള്ള പൊള്ളയായ ബജറ്റ്'; പിച്ചച്ചട്ടിയെടുത്ത് ഭിക്ഷയെടുക്കൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌

Published : Feb 07, 2025, 07:09 PM ISTUpdated : Feb 07, 2025, 07:23 PM IST
'അമിത നികുതി ഭാരമുള്ള പൊള്ളയായ ബജറ്റ്'; പിച്ചച്ചട്ടിയെടുത്ത് ഭിക്ഷയെടുക്കൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌

Synopsis

തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

തിരുവല്ല: സംസ്ഥാന ബജറ്റ് നികുതി ഭാരം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന പൊള്ളയായ ബജറ്റാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിച്ച ചട്ടിയുമായി ഭിക്ഷാടന പ്രതിഷേധം നടത്തി. തിരുവല്ല നഗരത്തിലായിരുന്നു പ്രതിഷേധം. 

ജില്ലാ വൈസ് പ്രസിഡന്‍റ്  കാഞ്ചന എം കെ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.  കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ്  വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ കാലായിൽ, റിജോ വള്ളംകുളം, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോണി ഇട്ടി, കോൺഗ്രസ്‌ ഭാരവാഹികൾ രാജൻ തോമസ്, ജോൺസൺ വെൺപാല, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ശ്രീജിത്ത്‌ തുളസിദാസ്, ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ, ബിപിൻ പി തോമസ് എന്നിവർ പ്രസംഗിച്ചു.

'തള്ളാതെ, കൊള്ളാതെ' സംസ്ഥാന ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം