വീട്ടില്‍ പ്രസവം: യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍

Published : May 26, 2023, 01:41 PM IST
 വീട്ടില്‍ പ്രസവം: യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍

Synopsis

വ്യാഴാഴ്ച്ച രാത്രി എട്ടരയോടെ. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

കൊല്ലം: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൊല്ലം കല്ലുവാതുക്കല്‍ നടക്കല്‍ സ്വദേശിനിയായ 26കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

ഉടന്‍ വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പാരിപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. പിന്നാലെ ആംബുലന്‍സ് പൈലറ്റ് നബീല്‍ എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ലിജോമോള്‍ എന്നിവര്‍ സ്ഥലത്തെത്തി. ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ലിജോമോള്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുസ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നബീല്‍ ഉടന്‍ അമ്മയെയും കുഞ്ഞിനേയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 
 

 ഷിബിലും ഫർഹാനയും മുങ്ങിയത് പിടിക്കപ്പെടുമെന്ന് ഉറപ്പിച്ച്; നീങ്ങിയത് ഝാർഖണ്ഡിലേക്ക്, രഹസ്യനീക്കത്തിൽ അറസ്റ്റ് 
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്