ഷിബിലും ഫർഹാനയും മുങ്ങിയത് പിടിക്കപ്പെടുമെന്ന് ഉറപ്പിച്ച്; നീങ്ങിയത് ഝാർഖണ്ഡിലേക്ക്, രഹസ്യനീക്കത്തിൽ അറസ്റ്റ്

Published : May 26, 2023, 01:35 PM ISTUpdated : May 26, 2023, 02:06 PM IST
ഷിബിലും ഫർഹാനയും മുങ്ങിയത് പിടിക്കപ്പെടുമെന്ന് ഉറപ്പിച്ച്; നീങ്ങിയത് ഝാർഖണ്ഡിലേക്ക്, രഹസ്യനീക്കത്തിൽ അറസ്റ്റ്

Synopsis

ചെന്നൈ എഗ്മൂർ ആർപിഎഫിന് രഹസ്യ വിവരം ലഭിച്ചപ്പോൾ സമയം അഞ്ച് മണിയായിരുന്നു. ഏഴ് മണിയോടെയാണ് പ്രതികൾ പിടിയിലായത്

ചെന്നൈ: തിരൂരിലെ ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കൊക്കയിലേക്ക് തള്ളിയ കേസിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തത് അതീവ രഹസ്യ നീക്കത്തിലൂടെ. ഇന്നലെ രാത്രി എഴ് മണിയോടെയാണ് പ്രതികൾ പിടിയിലായത്. ചെന്നൈ എഗ്മൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ഝാർഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നും വിവരം ലഭിച്ചു. 

ഇന്നലെ വൈകീട്ട് തിരൂർ സിഐ പ്രമോദാണ് തമിഴ്നാട് പൊലീസിന് പ്രതികളെ കുറിച്ച് വിവരം കൈമാറിയത്. പിന്നാലെ തമിഴ്നാട് പൊലീസ് തിരച്ചിൽ ആരംഭിച്ചു. ചെന്നൈ എഗ്മൂർ ആർപിഎഫിന് രഹസ്യ വിവരം ലഭിച്ചപ്പോൾ സമയം അഞ്ച് മണിയായിരുന്നു. ഏഴ് മണിയോടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശം ഒരു ട്രോളി ബാഗും ഒരു മൊബൈൽ ഫോണും ഉണ്ടായിരുന്നു. കൈയ്യിലുണ്ടായിരുന്ന പഴ്സിൽ 16000 രൂപയും ഉണ്ടായിരുന്നു. ചെന്നൈ എഗ്മോറിൽ നിന്നും ടിൻസുകിയ എക്സ്പ്രസിൽ പ്രതികൾ കയറും എന്നായിരുന്നു ആർപിഎഫിന് കിട്ടിയ വിവരം. തുടർന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തി. ഇതറിയാതെ ട്രെയിൻ കാത്തിരുന്ന പ്രതികൾ കൃത്യമായി പൊലീസിന്റെ വലയിലാവുകയായിരുന്നു.

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും