
ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണു. കാർത്തികപ്പള്ളി അഞ്ചാം വാർഡിൽ ഉദയപുരം ഭാമിനിയുടെ വീടിന് മുകളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരം വീണത്. അയൽപക്കത്തെ പറമ്പിലെ ആഞ്ഞിലി മരമാണ് ഇവരുടെ വീടിന് മുകളിലേക്ക് കടപുഴകി വീണത്. വീടിന്റെ രണ്ട് മുറികളുടെ ഓട് പാകിയ മേൽക്കൂര പൂർണമായും തകർന്നു.
Read more: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; പത്തനാപുരത്തെ ആന ചരിഞ്ഞത് കെണിയിലെ പടക്കം കടിച്ച്
ഭാമിനിയും മകളും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും മേൽക്കൂരയ്ക്കു താഴെ മച്ചുള്ളതിനാൽ അപകടം ഒന്നും ഉണ്ടായില്ല.
Read more: അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam