പെയിന്റിങ് ജോലിക്കിടെ വീടിന് തീപിടിച്ചു; സാധനങ്ങള്‍ കത്തിനശിച്ചു

Published : Apr 11, 2019, 10:58 PM IST
പെയിന്റിങ് ജോലിക്കിടെ വീടിന് തീപിടിച്ചു; സാധനങ്ങള്‍ കത്തിനശിച്ചു

Synopsis

ഹാളിന്റെ സീലിങിന് പെയിന്റ് ചെയ്ത ശേഷം താഴെ വീണ പെയിന്റ് യന്ത്രമുപയോഗിച്ച് നീക്കം ചെയ്യുന്നിനിടെയാണ് തീപിടുത്തമുണ്ടായത്

മാന്നാര്‍: പെയിന്റിഗ് നടത്തുന്നതിനിടയിൽ വീടിന് തീ പിടിച്ച് സാധനങ്ങള്‍ കത്തിനശിച്ചു. വൈദ്യുതി ഷോട്ട് സർക്യൂട്ട് മൂലമാണ് വീടിന് തീപിടിച്ചത്. ചെന്നിത്തല കോട്ടമുറി കവറുകാട്ട് യോഹന്നാ(കുഞ്ഞുമോന്‍)ന്റെ വീടാണ് ഇന്ന്  വൈകിട്ട് തീപിടിച്ചത്.

വീട് പുതുക്കി നിര്‍മിക്കുന്നതിനിടെയായിരുന്നു അപകടം. ഹാളിന്റെ സീലിങിന് പെയിന്റ് ചെയ്ത ശേഷം താഴെ വീണ പെയിന്റ് യന്ത്രമുപയോഗിച്ച് നീക്കം ചെയ്യുന്നിനിടെയാണ് തീപിടുത്തമുണ്ടായത്. ഹാള്‍ പൂര്‍ണമായി കത്തി നശിച്ചു. മാവേലിക്കരയില്‍ നിന്നുള്ള രണ്ടു യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം