
കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാനത്തിന്‍റെ പേരില്‍ അച്ഛൻ വിഷം കൊടുത്ത് കൊന്ന മകളുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഉച്ചക്ക് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം. രാവിലെ കളമശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നില്‍കും. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് അച്ഛൻ പതിനാലുകാരിയെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചശേഷം ബലമായി കളനാശിനി വിഷം കൊടുത്ത് കൊന്നത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കൊടും ക്രൂരത. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുട്ടി നല്‍കിയ മൊഴി പ്രകാരം അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ റിമാൻഡിൽ ജയിലിലാണ്.
സംഭവം ഇങ്ങനെ
ഒക്ടോബർ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു അച്ഛന്‍റെ കൊടും ക്രൂരത. ആദ്യം കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷം അച്ഛൻ കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. അമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിനു പുറത്താക്കിയായിരുന്നു മകളോട് അച്ഛന്‍റെ ഈ ക്രൂരത. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമായിരുന്നു അച്ഛന്‍റെ വൈരാഗ്യത്തിന് കാരണം. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനടക്കം മകളെ നേരത്തെ വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വക്കുകയും ചെയ്തു.
എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടര്‍ന്നു .ഇതറിഞ്ഞ് രോക്ഷാകുലനായ പിതാവ് ഒക്ടോബർ 29 ഞായറാഴ്ച രാവിലെയാണ് മകളെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചത്. പിന്നാലെ പച്ചക്കറിക്ക് തളിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ചു. വിഷം അകത്തു ചെന്ന കുഴഞ്ഞു വീണ പെൺകുട്ടിയെ വീട്ടിലുള്ള മറ്റുള്ളവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസിനോട് പിതാവിന്‍റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. ആശുപത്രിയിലെത്തി മൊഴിയെടുത്ത മജിസ്ട്രേറ്റിനോടും കുട്ടി ഇതേ കാര്യം ആവര്‍ത്തിച്ചു .ഈ മൊഴിപ്രകാരം പിതാവിനെ പൊലീസ് കഴിഞ്ഞ ബുധനാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കുട്ടി ചൊവ്വാഴ്ച വൈകിട്ട് നാലേ മുക്കാലോടെയാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam