
തളിപ്പറമ്പ്: ഹോട്ടലില്‍ എത്തി ഓര്‍ഡര്‍ ചെയ്ത പൊറോട്ട മറ്റൊരാൾക്ക് നൽകിയതിന്‍റെ പേരിൽ ഹോട്ടലുടമയെയും സഹായിയെയും മര്‍ദ്ദിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കപ്പാലത്തെ പഞ്ചാര സുബൈർ, ഞാറ്റുവയലിലെ റഷീദ് എന്നിവർക്കെതിരെയാണ് കേസ്.
ഞാറ്റുവയൽ ഫാത്തിമ മൻസിൽ അക്ബറിന്റെ പരാതിയിലാണ് കേസ്. ഒക്ടോബര്‍ നാലിന് രാത്രി 9.15 ന് ഞാറ്റുവയലിൽ അക്ബർ നടത്തുന്ന പൊറോട്ട സെന്ററിൽ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരൻ സദ്ദാമിനേയും മർദ്ദിച്ചതായാണ് പരാതി.
തന്റെ ഓർഡർ പരിഗണിക്കാതെ പിന്നാലെ വന്ന ആൾക്ക് പൊറോട്ട നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പ്രതികള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍
നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു, വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗ കേസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam