നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.  

തിരുവനന്തപുരം : വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗത്തിന് കേസ്. വിജിസൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

നഗ്ന വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 7 വർഷമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ട് പോയി ഹോട്ടലുകളിൽ മുറി എടുത്തായിരുന്നു പീ‍ഡനമെന്നാണ് പരാതിയിലുള്ളത്. അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്.