ഒരു പതിറ്റാണ്ടായി തുടരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ചന്ദ്രാപൂര്‍: യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹേഷ് മേഷ്റാം എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്.

ചന്ദ്രാപൂര്‍ ജില്ലയിലെ ദുര്‍ഗപൂര്‍ പട്ടണത്തിലാണ് തിങ്കളാഴ്ച രാത്രി കൊലപാതകം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. 15 പേരോളം ഉള്‍പ്പെടുന്ന സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ സംഘം മഹേഷ് മേഷ്റാമിനെ തല്ലി വീഴ്ത്തി തലവെട്ടിയെടുക്കുകയായിരുന്നു. 

ചില ദൃസാക്ഷി അക്രമി സംഘം തലവെട്ടിയെടുത്ത ശേഷം ആ തല നിലത്തിട്ട് നഗരത്തിന്‍റെ തെരുവില്‍ ഫുട്ബോള്‍ പോലെ തട്ടികളിച്ചത് എന്ന് പൊലീസിന് മൊഴി നല്‍കിയത്. മഹേഷ് മേഷ്റാമിന്‍റെ തലവെട്ടിയെടുത്തയിടത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് തല കണ്ടത് എന്നാണ് ദൃസാക്ഷി പറഞ്ഞത്. 

ഒരു പതിറ്റാണ്ടായി തുടരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്ലപ്പെട്ട മഹേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. 

അതേ സമയം ദുര്‍ഗപൂര്‍ പൊലീസ് സ്റ്റേഷന് അടുത്താണ് കൊലപാതകം നടന്നത്. പൊലീസ് എന്നിട്ടും ഇതില്‍ ഇടപെട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇതില്‍ പ്രദേശിക തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. \

ആറുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത കേസ്; ഓട്ടോഡ്രൈവറായ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

കാമുകൻ നല്‍കിയ ശീതളപാനീയം കുടിച്ച് അവശയായ വിദ്യാർത്ഥിനി മരിച്ചു