ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Published : Jul 14, 2025, 03:45 PM IST
death

Synopsis

സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലി(52) യാണ് മരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സാബു എത്തിയത്. റൂമിൽ കിടന്നുറങ്ങിയ ശേഷം ജീവനക്കാർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നു.

 

PREV
Read more Articles on
click me!

Recommended Stories

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്
പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ