
ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടൽ ഉടമയെ(Hotel Owner) സഹോദരന്റെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു(stabbe). സനാതനപുരം ഉമാപറമ്പ് കരുണാകരന്റെ മകൻ സുരേഷ് (65) ന് ആണ് വെട്ടേറ്റത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ സൗത്ത് പൊലീസ്(kerala Police) പിടികൂടി. സുരേഷിന്‍റെ സഹോദരനായ സതീഷിന്റെ മകൻ മനുവിനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ വലിയ ചുടുകാടിന് കിഴക്ക് 'അമ്മച്ചി' എന്ന പേരില്‍ ഹോട്ടൽ നടത്തുന്നയാളാണ് സുരേഷ്. സി.പി.ഐ. എം. സനാതനപുരം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ്. മനുവിന്‍റെ ആക്രമണത്തില്‍ നെഞ്ചിനും, വയറിനും, കൈക്കും ഗുരുതര പരിക്കേറ്റ സുരേഷ് ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ ആയിരുന്നു സംഭവം. പ്രതി വടിവാളുമായെത്തി സുരേഷിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആലപ്പുഴ സൗത്ത് പൊലീസിന് മൊഴി നൽകി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു. ലഹരിക്ക് അടിമയാണ് പ്രതിയെന്നും പോലീസ് വ്യക്തമാക്കി. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൗത്ത് പൊലീസ് മനുവിനെ പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മറ്റെന്തെങ്കിലും കാരണം ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
Read More: വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ: ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam