Asianet News MalayalamAsianet News Malayalam

വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ: ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി.  റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണം. 

Human rights commission seeks report on food poisoning at private womens hostel in kozhikode
Author
Kozhikode, First Published Oct 29, 2021, 4:50 PM IST

കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ(Womens hostel) ഭക്ഷ്യവിഷബാധയുണ്ടായെന്ന(Food poison) പരാതിയെ കുറിച്ച് അന്വേഷിക്കാൻ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ(Human rights commission) ഉത്തരവ്. കോഴിക്കോട്(kozhikode) ജില്ലാകളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. വനിതാ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച 15 വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.  

മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി.  റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണം.  പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധിക്യതർ മാധ്യമങ്ങളെ അറിയിച്ചു. 

ഹോസ്റ്റലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാൽ ഇരുനൂറിലധികം കുട്ടികൾ ഭക്ഷണം കഴിച്ചെന്നും കുറച്ച് പേർക്ക് മാത്രമായി വിഷബാധ ഉണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നുമാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്. 

Read More: കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സില്ല

അതേസമയം ഭക്ഷ്യ വിഷബാധയുണ്ടായ  സ്വകാര്യ വനിതാ ഹോസ്റ്റലിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളം ശേഖരിച്ച സർട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എടുത്തിരിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമില്ല. ഹോസ്റ്റലിലെ കുടിവെള്ള സാമ്പിൾ അടക്കം അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. 

റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു.  ഒക്ടോബർ മാസം മാത്രം ജില്ലയിൽ 10 ഹോസ്റ്റലുകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി 34000 രൂപ പിഴയിടാക്കി. വരും ദിവസവും പരിശോധനകൾ തുടരുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios