ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദ്ദിച്ചു, ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തി; പരാതിയില്‍ കേസെടുത്ത് പൊലീസ്

Published : May 02, 2026, 04:28 PM ISTUpdated : May 02, 2026, 04:57 PM IST
hotel attack

Synopsis

പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിക്കാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്നാണ് ടോണിയെ മർദ്ദിച്ചത്. സംഭവത്തില്‍ അടൂർ പൊലീസ് കേസെടുത്തു.

പത്തനംതിട്ട: ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിക്കാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്നാണ് ടോണിയെ മർദ്ദിച്ചത്. സംഭവത്തില്‍ അടൂർ പൊലീസ് കേസെടുത്തു. 

ഹോട്ടൽ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളിൽ നിന്ന് ടോണി ഉപകരണങ്ങൾ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടുമാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ. ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ല. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിൻ്റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് ടോണിയുടെ പരാതി. കഴിഞ്ഞമാസം 25 ആം തീയതി ആയിരുന്നു സംഭവം. പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറില്‍ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെൻഷന്‍ തര്‍ക്കം; നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് ഓഫീസിലെത്തിയ സ്ത്രീ
മഞ്ചേരിയേയും സമീപ പ്രദേശങ്ങളേയും തുടര്‍ച്ചയായി ഭീതിയിലാഴ്ത്തിയ മോഷണ പരമ്പര, മോഷ്ടിച്ച പണത്തില്‍ ലഹരി പാര്‍ട്ടിയും ആഡംബര യാത്രയും, ഒടുവിൽ പിടിയിൽ