
ആലപ്പുഴ: വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് ചേർത്തലയിലെ മെഹർ മന്തിക്കട ഉടമ ഹർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ആലപ്പുഴയിലെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. പോസ്റ്റർ തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും തന്റെ ശ്രദ്ധയിൽപ്പെടാതെയാണ് ഇത് സംഭവിച്ചതെന്നും ഉടമ വീഡിയോയിലൂടെ വ്യക്തമാക്കി. വിവാദമായ ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഉടമയെ ജാമ്യത്തിൽ വിട്ടു. മുൻകരുതൽ നടപടിയായി ഹോട്ടലിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam