പാചകവാതക സിലിണ്ടറിൽ നിന്ന് പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു

Published : Jan 30, 2019, 05:33 PM IST
പാചകവാതക സിലിണ്ടറിൽ നിന്ന് പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു

Synopsis

ചെങ്ങന്നൂരിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന്  പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു. തിരുവല്ല ഓതറ സ്വദേശി ഇന്ദിരയാണ് മരിച്ചത് . ഇന്ന് രാവിലെ പൊള്ളലേറ്റ ഇന്ദിര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ആലപ്പുഴ: ചെങ്ങന്നൂരിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി ഇന്ദിര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ എട്ടുമണിയോടെ ചെങ്ങന്നൂർ ബഥേൽ ജങ്ഷഷനിലാണ്  സംഭവം. 

പുതിയ പാചക വാതക സിലിണ്ടറിന്‍റെ അടപ്പ് മാറ്റിയപ്പോൾ വാതക ചോർച്ച ഉണ്ടാവുകയും തൊട്ടടുത്തുണ്ടായിരുന്ന അടുപ്പിൽ നിന്ന് തീ പടരുകയുമായിരുന്നു. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും ഇടുങ്ങിയ റോഡിലൂടെ എത്തിച്ചേരുന്നതിന് താമസം നേരിട്ടു. തീയണച്ചശേഷം ഇന്ദിരയെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വണ്ടാനത്തേക്ക് മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
കൊല്ലത്ത് കെഎസ്ആർടിസി ബസിൽവെച്ച് യാത്രികന് ദേഹാസ്വസ്ഥ്യം, വഴിയിലിറക്കി, ആരും ആശുപത്രിയിലെത്തിച്ചില്ല; ചികിത്സ കിട്ടാതെ ദാരുണാന്ത്യം