
തൃശൂർ : വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മാങ്ങാട് സ്വദേശി സരള (38)യാണ് ആശുപത്രിയിൽ മരിച്ചത്. ഇന്ന് രാവിലെ 9 മണിയുടെയായിരുന്നു അപകടമുണ്ടായത്. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് ദാരുണാപകടമുണ്ടാക്കിയത്. ഡ്രൈവർക്ക് തലചുറ്റിയതോടെ നിയന്ത്രണം വിട്ട ബസ് ഹോട്ടലിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരിൽ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് വടക്കാഞ്ചേരി പൊലീസും സ്ഥലത്തെത്തി.