കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി, ക്വാറന്‍റൈന്‍ ഒരുക്കിയ ഹോട്ടലുകളും റസ്‌റ്റോറന്റുകളും വിട്ടുനല്‍കും

Published : Jun 12, 2020, 03:22 PM IST
കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി, ക്വാറന്‍റൈന്‍ ഒരുക്കിയ  ഹോട്ടലുകളും റസ്‌റ്റോറന്റുകളും വിട്ടുനല്‍കും

Synopsis

അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീണ്ടും ഏറ്റെടുക്കാനാകും.

കല്‍പ്പറ്റ: കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത ഹോട്ടലുകളും റസ്‌റ്റോറന്റുകളും വിട്ടുനല്‍കും. ഇവ  തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് പുതിയ തീരുമാനമെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി വീടുകളിലേക്ക് പോകുന്ന മുറക്ക് ഹോട്ടലുകള്‍ക്ക് പഴയതുപോലെ പ്രവര്‍ത്തിക്കാം. എന്നാല്‍, അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീണ്ടും ഏറ്റെടുക്കാനാകും.

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും