
പാലക്കാട്: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീട്ടിൽ തീപിടുത്തം. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീട്ടിനാണ് തീ പിടിച്ചത്. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നി ശമന സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചക്ക് 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം, തീ പിടിത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് ലക്ഷ്മണ മുതലിയും, ഭാര്യ ശിവ ഭാഗ്യവതിയും, ചെറിയ മകൻ വിനോദുമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവർ പൊള്ളൽ ഏൽക്കാതെ രക്ഷപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam