
മലപ്പുറം: നിർമാണതിനിടെ വീട് തകർന്ന് വീണ് നാല് പേർക്ക് പരിക്കേറ്റു. പുളിക്കൽ ഐക്കരപ്പടിക്കടുത്ത് നിർമാണത്തിലിരുന്ന വീട്ടിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് ഒരു ഭാഗം തകർന്ന് വീണത്. വ്യാഴാഴ്‌ച രാവിലെ 10.45ന് പ്രദേശവാസിയായ തേങ്ങാട്ട് ഹബീബ് റഹ്മാൻ നിർമിക്കുന്ന രണ്ടുനിലവീടിന്‍റെ പ്രവൃത്തികൾക്കിടെയാണ് അപകടം.
ഇതരസംസ്ഥാന തൊഴിലാളികളായ അബ്ദുൽ ലത്തീഫ് (45), സംഗീത് (35), കണ്ണൻ (40), സമീപവാസിയായ മുഹമ്മദ് ഷാമിൽ (10) എന്നിവർക്കാണ് പരിക്കേറ്റത്. കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ കോൺക്രീറ്റിനായി കെട്ടിയുണ്ടാക്കിയ സ്റ്റാൻഡിന്‍റെ ഒരു ഭാഗത്തെ കാലുകൾ മഴക്കിടെ തെന്നിമാറി തകരുകയായിരുന്നു. ഇതിനിടെ, താഴെയും മുകളിലുമായുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
കോൺക്രീറ്റ് ജോലികൾ കാണാനെത്തിയതായിരുന്നു അയൽവാസി ഷാമിൽ. സംഭവം നടന്നയുടൻ മറ്റു തൊഴിലാളികളും വീട്ടുകാരും ചേർന്ന് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടർന്ന് കൊണ്ടോട്ടി പൊലീസ് സംഘവും ഡെപ്യൂട്ടി തഹസിൽദാർ ഫിറോസ്, സീനിയർ ക്ലർക്ക് നാസർ, ലേബർ ഓഫിസ് പ്രതിനിധി കൾ തുടങ്ങിയവരും സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam