
അരൂർ: കൂറ്റൻ പ്ലാവ് കടപുഴകി വീണ് വാടക വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു. എരമല്ലൂർ തോട്ടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്ക്, ആലവേലി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷ് ഓടിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് കഴിഞ്ഞ ദിവസം മരം വീണത്. രാത്രി 12.15 ഓടെയാണ് സംഭവം. ശക്തമായ കാറ്റിൽ പുരയിടത്തിലെ പ്ലാവ് മറിഞ്ഞു വീഴുകയായിരുന്നു. കുടുംബത്തിന്റെ ഏക ഉപജീവന മാർഗ്ഗമായ ഓട്ടോറിക്ഷ അജീഷിന്റെ ഭാര്യ ദീപയുടെ ഉടമസ്ഥതയിലുള്ളതാണ്.