തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ ഉച്ച ഭക്ഷണം കഴിച്ച് മടങ്ങവേ കാറിടിച്ച് മരിച്ചു

Published : Dec 09, 2023, 04:48 PM IST
തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ ഉച്ച ഭക്ഷണം കഴിച്ച് മടങ്ങവേ കാറിടിച്ച് മരിച്ചു

Synopsis

തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉച്ച ഭക്ഷണം കഴിക്കാൻ ആയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

പത്തനംതിട്ട: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മ (66) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ നെടുമ്പ്രം വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ ആയിരുന്നു അപകടം. അമിത വേഗതയിൽ നീരേറ്റുപുറം ഭാഗത്തുനിന്നും പൊടിയാടി ഭാഗത്തേക്ക് പോയ കാർ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉച്ച ഭക്ഷണം കഴിക്കാൻ ആയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചെല്ലമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് ടി.എം.എം മെഡിക്കൽ മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുളിക്കീഴ് പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം