ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; രണ്ട് കൈകളും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിൽ

Published : Nov 25, 2025, 01:49 PM IST
youth death

Synopsis

എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസ് (55) ആണ് മരിച്ചത്. കൈ രണ്ടും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിലായിരുന്നു.

തൃശ്ശൂർ: എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മാത്യൂസ് കുളത്തിൽ വീണ് കിടക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൈ രണ്ടും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍