കാറ്റടിച്ച് ആലപ്പുഴയില്‍ വീടുകള്‍ തകര്‍ന്നു, പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു

Web Desk   | Asianet News
Published : Nov 08, 2020, 11:23 PM IST
കാറ്റടിച്ച് ആലപ്പുഴയില്‍ വീടുകള്‍ തകര്‍ന്നു, പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു

Synopsis

മാവ് വീഴുമ്പോള്‍ ഒന്നര വയസ്സുള്ള കൈകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു.  

ആലപ്പുഴ: ശക്തിയായ കാറ്റടിച്ച് തലവടിയില നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകളില്‍ നിന്ന് പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീശിയടിച്ച കാറ്റിലാണ് വീടുകള്‍ തകര്‍ന്നത്. തലവടി ഒന്‍പതാം വാര്‍ഡില്‍ ഇടമണലില്‍ ശൈലമ്മ ജോസ്, മുപ്പരത്തില്‍ പി ടി തോമസ്, പുത്തന്‍പറമ്പില്‍ പി ഡി രാജപ്പന്‍, കോറാക്കേരി എല്‍ സി ബേബി, കുറുപ്പത്തില്‍പറമ്പ് പൊന്നമ്മ സജികുമാര്‍, മണമേപറമ്പ് സജി കെ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. 

ശൈലയുടെ  വീടിന് മുകളില്‍ മാവ് കടപുഴകിവീണ് വീട് പൂര്‍ണ്ണമായി തകര്‍ന്നു. മാവ് വീഴുമ്പോള്‍ ഒന്നര വയസ്സുള്ള കൈകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഓട് പൊട്ടിവീണ് ശൈലമ്മയുടെ മകള്‍ ജോസ്മി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പി ടി തോമസിന്റെ വീടിന് മുകളില്‍ പുളിമരമാണ് കടപുഴകി വീണത്. വീട് ഭാഗികമായി തകര്‍ന്നു. പി ഡി രാജപ്പന്റെയും, ബേബിയുടേയും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊന്നമ്മ സജികുമാറിന്റെ വീടിന്റെ അടുക്കള ഉള്‍പ്പെടെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. വാഴ, മരച്ചീനി, പച്ചക്കറി ഉള്‍പ്പെടെ കരകൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്