വഴിയിൽ നില്‍ക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

Published : Nov 26, 2024, 11:24 AM ISTUpdated : Nov 26, 2024, 11:25 AM IST
വഴിയിൽ നില്‍ക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

Synopsis

ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. പ്രതിയായ ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ പിടിയിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രതിയായ രാജൻ. സംഭവത്തിന് പിന്നാലെ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോടാലി ഉപയോഗിച്ചുള്ള മര്‍ദനത്തിൽ വീട്ടമ്മ താഴെ വീണശേഷവും ആക്രമണം തുടര്‍ന്നു. നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ചതിന് മുമ്പും പ്രതിയായ രാജനെതിരെ കേസെടുത്തിട്ടുണ്ട്. ദിവസവും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.  കോടാലിക്ക് മൂര്‍ച്ഛയില്ലാത്തതിനാലും മര്‍ദനത്തിനിടെ കോടാലിയുടെ പിടിയുടെ ഭാഗം മാത്രം ദേഹത്ത് കൊണ്ടതിനാലുമാണ് വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടമ്മയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ല. പ്രതിയെ സമീപത്തുണ്ടായിരുന്ന യുവാക്കളാണ് കീഴ്പ്പെടുത്തിയത്.

'ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം'; തിരുമുറ്റത്തെ മൊബൈൽ ചിത്രീകരണത്തിൽ വിശദീകരണം തേടി

അങ്കണവാടിയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു