ലണ്ടന്‍: കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കണ്ട് ഞെട്ടിത്തരിച്ച് യുവതി. യുകെയിലെ വിറാലിലാണ് കുളിമുറിയില്‍ ഭീമാകാരനായ പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ ഇവര്‍ പൊലീസിനെ വിളിച്ചു, കുളിമുറിയില്‍ പാമ്പിനെ കണ്ടെത്തിയത്. 

സംഭവസ്ഥലത്തെത്തി, എട്ട് അടിയോളം നീളമുള്ള പാമ്പിനെ കണ്ട പൊലീസും ഒന്ന് ഞെട്ടി. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാമ്പുകളിലൊന്നായിരുന്നു അത്. ഇരപിടിച്ചുകഴിഞ്ഞാലുടന്‍ ചാവുന്നതുവരെ അതിനെ ഞെരുക്കുന്നതുകൊണ്ട് ബോവ കണ്‍സ്ട്രിക്ടര്‍(Boa Constrictor) എന്നാണ് ഇത് അറിയപ്പെടുന്നത്. 

ആ യുവതിക്കൊ അയല്‍വാസിക്കോ ആ പാമ്പ് എങ്ങനെയവിടെ എത്തിയെന്ന് അറിയില്ല. ഡിസംബര്‍ 30നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് മെഴ്സിസൈഡ് പൊലീസ് പാമ്പിന്‍റെ ചിത്രം പങ്കുവച്ചത്. 

കോണ്‍സ്റ്റബിള്‍ ഈസ്റ്റ്‍വുഡാണ് ഒടുവില്‍ പാമ്പിനെ പിടികൂടിയത്. ഇതെന്‍റെ കുളിമുറിയിലെങ്ങാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ ക‍രഞ്ഞ് ബഹളം വച്ചേനെയെന്ന് ഒരാള്‍ പോസ്റ്റില്‍ കമന്‍റ് ചെയ്തു.