വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Published : Jun 28, 2026, 08:08 PM IST
death

Synopsis

മണ്ണഞ്ചേരിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ബീനാ ബീവി മരിച്ചു. ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വാദ്യമേളത്തിൽ ശ്രദ്ധ തെറ്റിയ ബൈക്ക് യാത്രികൻ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.  

ആലപ്പുഴ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് തോപ്പുവെളിയിൽ ഷാജിയുടെ ഭാര്യ ബീനാ ബീവി (53) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മകൻ സിദ്ധീഖിനൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ പാർത്ഥൻ കവല - ആശ്രമം റോഡിൽ കൃഷ്‌ണപിള്ള ജങ്ഷനു സമീപമായിരുന്നു അപകടം. പുതിയതായി ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വാദ്യമേളത്തിനിടെ എതിരെവന്ന ബൈക്ക് യാത്രികന് ശ്രദ്ധതെറ്റി ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബീനാ ബീവിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻതന്നെ ആലപ്പുഴ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില വഷളായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഖബറടക്കം നടത്തി. മറ്റു മക്കൾ: സജ്ന (നഴ്സ്, ഓസ്ട്രേലിയ). മരുമക്കൾ: അൻസൽ (ഓസ്ട്രേലിയ), ബീമ. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതി പിടിയിൽ പ്രതി പിടിയിൽ
വിസയും ടിക്കറ്റും നൽകി ഏജന്റുമാരെ തായ്‌ലൻഡിലേക്ക് അയക്കുന്നത് അബു താഹിറും ഹരികൃഷ്ണനും; അന്തർദേശീയ ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ പ്രതികൾ പിടിയിൽ