മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതി പിടിയിൽ പ്രതി പിടിയിൽ

Published : Jun 28, 2026, 07:48 PM IST
arrest

Synopsis

കൊല്ലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന പ്രതി പിടിയിൽ. കാവനാട് വാഴങ്ങൾ വീട്ടിൽ സുരേഷ് ബാബു (58) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ സുഹൃത്തായ പനയം സ്വദേശി ബിജു (48) വിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ കൊല്ലം-തേനി ദേശീയപാതയിൽ താന്നിക്കമുക്കിന് സമീപം ആളൊഴിഞ്ഞ വീട്ടിലായിരു കൊല നടന്നത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ ബിജു കട്ടകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ​ വാക്കുതർക്കത്തിനിടെ സുരേഷ് ബാബു ബിജുവിനെ ചവിട്ടിയതാണ് ബിജുവിനെ പ്രകോപിപ്പിച്ചത്.  കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ പ്രതി ബിജു സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. സുരേഷ് ബാബു മരിച്ചതായ് ബിജു അറിഞ്ഞിരുന്നില്ല. ബിജുവിനെ സംഭവ സ്ഥലത്ത് നിന്നു തന്നെപോലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ​

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസയും ടിക്കറ്റും നൽകി ഏജന്റുമാരെ തായ്‌ലൻഡിലേക്ക് അയക്കുന്നത് അബു താഹിറും ഹരികൃഷ്ണനും; അന്തർദേശീയ ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ പ്രതികൾ പിടിയിൽ
ഊരിത്തെറിച്ച ടയർ ആദ്യം വയോധികൻ്റെ തലയ്ക്ക് തട്ടി, ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം