വാങ്ങി ഉപയോഗിക്കാൻ വൻ ചെലവ്, വീട്ടമ്മ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി, അറസ്റ്റിൽ

Published : May 12, 2022, 10:32 AM ISTUpdated : May 12, 2022, 10:54 AM IST
വാങ്ങി ഉപയോഗിക്കാൻ വൻ ചെലവ്, വീട്ടമ്മ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി, അറസ്റ്റിൽ

Synopsis

വാങ്ങി ഉപയോ​ഗിക്കുന്നത് ചിലവേറിയ കാര്യമായതിനാലാണ് വീട്ടമ്മ ചെടി വീട്ടിൽ തന്നെ നട്ടുവളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു...

കൊല്ലം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വള‍ർത്തിയ വീട്ടമ്മ അറസ്റ്റിൽ. കൊട്ടാരക്കര, മേലില സ്വദേശി 60 കാരിയായ തുളസിയെയാണ് പൊലീസ് പിടികൂടിയത്. വിളവെടുക്കാൻ പാകമായി വള‍ർന്ന ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് പത്തടി ഉയരമുണ്ടായിരുന്നു.

വാങ്ങി ഉപയോ​ഗിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് വീട്ടമ്മ ചെടി വീട്ടിൽ തന്നെ നട്ടുവളർത്തിയതെന്നാണ് സംഭവത്തോട് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്. എക്സൈസ് സി ഐ  പി എ സഹദുള്ളയുടെ നേതൃത്വത്തില്ലാണ് കഞ്ചാവ് ചെടി കണ്ടെത്തി വീട്ടമ്മയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ എ ഷിലു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നഹാസ്, സുനില്‍ ജോസ്, ജിഷ, മുബീന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി