ബില്ലടയ്ക്കാനെത്തിയപ്പോള്‍ കളഞ്ഞുകിട്ടിയ മാല തിരികെ നല്‍കി മാതൃകയായി വീട്ടമ്മ

Published : Jun 27, 2019, 01:09 PM IST
ബില്ലടയ്ക്കാനെത്തിയപ്പോള്‍ കളഞ്ഞുകിട്ടിയ മാല തിരികെ നല്‍കി മാതൃകയായി വീട്ടമ്മ

Synopsis

വൈദ്യുതി ബില്ല് അടയ്ക്കാനെത്തിയ ശാന്തമ്മക്ക് ഓഫീസ് പരിസരത്തുനിന്നാണ് മാല കിട്ടിയത്. മാല മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു

മാന്നാര്‍: വൈദ്യുതി ഓഫീസ് പരിസരത്തുനിന്നും കിട്ടിയ സ്വര്‍ണമാല തിരികെ നല്‍കി മാതൃകയായി വീട്ടമ്മ. കുട്ടമ്പേരൂര്‍ ഉമാനിവാസിലെ ശാന്തമ്മയ്ക്കാണ് മാന്നാര്‍ കെഎസ്ഇബി ഓഫീസ് വളപ്പില്‍ നിന്നും സ്വര്‍ണമാല കിട്ടിയത്. കടമ്പൂര്‍ പടനാശേരില്‍ പടീറ്റതില്‍ ശശികലയുടെതായിരുന്നു മാല.

വൈദ്യുതി ബില്ല് അടയ്ക്കാനെത്തിയ ശാന്തമ്മക്ക് ഓഫീസ് പരിസരത്തുനിന്നാണ് മാല കിട്ടിയത്. മാല മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. വിവരമറിഞ്ഞെത്തിയ മാലയുടെ ഉടമ ശശികല സ്റ്റേഷനിലെത്തി എസ്‌ഐ യുടെ സാന്നിധ്യത്തില്‍ ശാന്തമ്മയില്‍ നിന്നും സ്വര്‍ണമാല ഏറ്റുവാങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവ് 62 വോട്ടിന് ജയിച്ചിടത്ത് ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി രേഷ്മ, മറ്റൊരു വാർഡിൽ നിഖിലിനും ജയം; തെരഞ്ഞെടുപ്പ് കളറാക്കി യുവമിഥുനങ്ങൾ
പ്രായം നോക്കാതെ നിലപാട് നോക്കി വോട്ട് ചെയ്യണമെന്ന് അഭ്യ‍ർത്ഥിച്ചു, ആകെ കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ