ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

Published : Sep 25, 2023, 09:34 AM ISTUpdated : Sep 25, 2023, 10:00 AM IST
ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

Synopsis

മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്. 

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) ആണ് മരിച്ചത്. വീടിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സംഭവത്തിൽ പൊലീസ് ദുരൂഹത കാണുന്നുണ്ട്. പുലർച്ചെയാണ് വീട്ടമ്മ മരിച്ചതായി മനസ്സിലാക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

കാറി‌ൻെറ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു, ഡിം ചെയ്യാന്‍ പറഞ്ഞതിനെച്ചൊല്ലി തർക്കം, ജവാൻെറ അടിയേറ്റ 54കാര‌‌‍ൻ മരിച്ചു

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്