തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം, റോഡിൽ ഗതാഗത തടസം

Published : Jan 16, 2025, 10:23 PM ISTUpdated : Jan 16, 2025, 10:26 PM IST
തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം, റോഡിൽ ഗതാഗത തടസം

Synopsis

കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ വൻ അഗ്നിബാധ. അക്കിക്കാവ് സിഗ്നലിന് സമീപത്തെ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ വൻ അഗ്നിബാധ. അക്കിക്കാവ് സിഗ്നലിന് സമീപത്തെ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാത്രി 8.15 നാണ് സ്ഥാപനത്തിനുള്ളിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കൃഷിക്ക് ആവശ്യമായ യന്ത്രങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. മുകളിലെ നിലയിലുള്ള കടയിൽ നിന്ന് തീ വലിയ രീതിയൽ ആളി പടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം കുറ്റിപ്പുറം സംസ്ഥാനപാതയിൽ  ഗതാഗത തടസമുണ്ടായി. സ്ഥാപനം അടച്ചതിനുശേഷം ആണ് തീപിടിച്ചത്.

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ടോയ്‍ലറ്റ് ഉപയോഗിക്കാൻ കയറിയതെന്ന് ഡിഐജി, ശാസിച്ച് ജയിൽ മേധാവി

 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ