ആലപ്പുഴ: നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ബിസ്മി ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം. വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗൺ ഭാഗത്ത് പുലർച്ചെ രണ്ടേമുക്കാലോടെയാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സിന്‍റെ 6 യൂണിറ്റുകൾ എത്തി അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അരി, എണ്ണ, പാത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീ പടർന്നത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും തുടർന്ന് തീ പടരുകയുമായായിരുന്നു എന്നാണ് സുരക്ഷാ ജീവനക്കാരൻ പൊലീസിന് നൽകിയ വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam