ആദ്യം കണ്ടത് കുളിക്കാനെത്തിയവർ, ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ചാക്കിലാക്കി

Published : May 31, 2025, 01:18 PM ISTUpdated : May 31, 2025, 01:33 PM IST
ആദ്യം കണ്ടത് കുളിക്കാനെത്തിയവർ, ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ചാക്കിലാക്കി

Synopsis

കുട്ടമ്പുഴ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ ചാക്കിലാക്കി.

കൊച്ചി: കോതമംഗലത്ത് ശക്തമായ മലവെള്ളപ്പാച്ചിലിൽ  ഒഴുകിയെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളിക്കാനെത്തിയ പ്രദേശവാസികളാണ് പാമ്പിനെ ആദ്യം കണ്ടത്.

കുട്ടമ്പുഴ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ തുറന്നു വിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു