
പത്തനംതിട്ട: കോന്നി അതിരിങ്കൽ പൊടിമണ്ണിൽ പടിയിൽ വീടിന്റെ കോഴികൂടിന് മുകളിൽ നിന്നും വമ്പൻ പെരുമ്പാമ്പിനെ പിടികൂടി. ഓലിക്കൽ വീട്ടിൽ അമ്പിളി ഉദയകുമാറിന്റെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കോഴികൂടിന് മുകളിലൂടെ കോഴിക്ക് തീറ്റ കൊടുക്കാൻ ഇവർ എത്തിയപ്പോളാണ് പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കോന്നി റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ പാഞ്ഞെത്തിയ ആർ ആർ ടി ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു.